Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killing

ഹ​ണി​മൂ​ൺ കൊ​ല​പാ​ത​കം; സോ​നം ര​ഘു​വം​ശി​ക്ക് ജാ​മ്യം

ഷി​ല്ലോം​ഗ്: ഹ​ണി​മൂ​ണി​നി​ടെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സോ​നം ര​ഘു​വം​ശി​ക്ക് ജാ​മ്യം.

പ​ത്ത് മാ​സ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന സോ​ന​ത്തി​ന് ഷി​ല്ലോം​ഗ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ മൂ​ന്ന് പ്രാ​വ​ശ്യം ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു.

2025 മേ​യി​ൽ മേ​ഘാ​ല​യ​യി​ലെ ഈ​സ്റ്റ് ഖാ​സി കു​ന്നി​ൽ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹ​ണി​മൂ​ണി​നാ​യി ഇ​വി​ടെ​യെ​ത്തി​യ ദാ​മ്പ​തി​ക​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സോ​ന​ത്തി​ന്‍റെ ഭ​ർ​ത്താ​വ് രാ​ജ​യു​ടെ മൃ​ത​ദേ​ഹം മ​ല​യി​ടു​ക്കി​ൽ നി​ന്നും ക​ണ്ടെ​ത്തി.

പി​ന്നീ​ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ച്ചാ​ണ് സോ​നം അ​റ​സ്റ്റി​ലാ​യ​ത്. കാ​മു​ക​ൻ രാ​ജ് കു​ശ്വാ​ഹ​യു​മാ​യും മ​റ്റ് മൂ​ന്ന് പേ​രു​മാ​യി ചേ​ർ​ന്ന് കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി അ​വ​ർ സ​മ്മ​തി​ച്ചു. കു​ശ്വാ​ഹ​യും മ​റ്റ് മൂ​ന്ന് പേ​രും ഇ​പ്പോ​ഴും ക​സ്റ്റ​ഡി​യി​ലാ​ണ്.

രാ​ജ​യും സോ​ന​വും സൊ​ഹ്‌​റ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് ഷി​ല്ലോം​ഗി​ലെ​ത്തി​യി​രു​ന്നു. മേ​യ് 26നാ​ണ് ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് വ​ലി​യ തോ​തി​ൽ തി​ര​ച്ചി​ൽ ന​ട​ന്നു. ജൂ​ൺ ര​ണ്ടി​ന് ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് രാ​ജ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് സോനം. 

Latest News

Corehub Up